ഫിദല്‍ കാസട്രോയായി മമ്മൂട്ടി!!! പോസ്റ്റര്‍ വൈറല്‍

മേക്കോവറുകളുടെ കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെല്ലാന്‍ മലയാളത്തില്‍ മറ്റുതാരങ്ങളില്ല. സൂര്യമാനസം, വിധേയന്‍, രാജമാണിക്യം, കോട്ടയം കുഞ്ഞച്ചന്‍ അങ്ങനെ പോകുന്ന വ്യത്യസ്ത ഭാവങ്ങള്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിലും പുതിയ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പ്രാചീന കേരളത്തിലെ യോദ്ധാക്കളുടെ കഥ പറയുന്ന മാമാങ്കത്തിന്റെ കൊച്ചി ഷെഡ്യൂളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി.

എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി, ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ ഒരു കമ്യൂണിസ്റ്റ് നേതാവ് ഫിദര്‍ കാസ്‌ട്രോയായി മമ്മൂട്ടി വന്നാല്‍ എങ്ങനെയുണ്ടാവും? ഫിദല്‍ കാസ്ട്രോയുടെ മോക്കോവറിലുള്ള മമ്മൂട്ടിയുടെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

എന്നാല്‍ ഇതൊരു യഥാര്‍ഥ സിനിമാ പോസ്റ്റര്‍ അല്ലെന്ന് മാത്രം. നേരത്തെയും ഒറിജിനലിനെ വെല്ലുന്ന ഫാന്‍മേഡ് പോസ്റ്ററുകള്‍ ഒരുക്കിയിട്ടുള്ള സാനി യാസ് ആണ് ഇതിന്റെ സൃഷ്ടാവ്. ‘ഫിദല്‍ സുപ്രീം’ എന്നാണ് സാനി മനസ്സിലുള്ള സാങ്കല്‍പിക സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. കടും പച്ച നിറത്തിലുള്ള യൂണിഫോമും ചെന്താരകം പതിച്ചിരിക്കുന്ന തൊപ്പിയും വച്ചാണ് പോസ്റ്ററില്‍ മമ്മൂട്ടി. യുവാവായും മധ്യവയസ്‌കനായുമുള്ള രണ്ട് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment