ന്യൂഡല്‍ഹി: ട്രെയിനില്‍ സൈനികന്റെ ലൈംഗിക അക്രമണം. ഓടികൊണ്ടിരുന്ന തീവണ്ടിയിലാണ് സൈനിക ഉദ്യോഗസ്ഥന്‍ യുവതിയെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമിച്ചതായി പരാതി വന്നിരിക്കുന്നത്. സ്വയരക്ഷയ്ക്കായി യുവതി ഒടുവില്‍ ശൗചാലയത്തില്‍ യാത്ര ചെയ്തു. രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ തുരന്തോ എക്‌സപ്രസിലാണ് സംഭവം.
കോട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിക്ക് നേരെയാണ് സൈനികന്റെ ശല്യമുണ്ടായത്. മദ്യലഹരിയിലായിരുന്ന സുബേദാര്‍ യുവതിയെ കടന്നുപിടിച്ചു. തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെടാനായി യുവതി തീവണ്ടിക്കുള്ളിലെ ശൗചാലയത്തില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. തീവണ്ടി ഡല്‍ഹിയില്‍ എത്തുന്നത് വരെ യുവതി ശൗചാലയത്തിനുള്ളിലാണ് കഴിച്ചു കൂട്ടിയത്.
ഡല്‍ഹിയില്‍ എത്തിയ ഉടന്‍ യുവതി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പാരാതിയുടെ അടിസ്ഥാനത്തില്‍ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു.
Leave a Comment