ട്രാന്‍സ് ജെന്ററായി ജയസൂര്യയുടെ പരകായപ്രവേശം കലക്കി, ഞാന്‍ മേരിക്കുട്ടിയിലെ ആദ്യ വീഡിയോ ഗാനം

കൊച്ചി:ട്രാന്‍സ് സെക്‌സ് ജനവിഭാഗത്തിന്റെ ജീവിതകഥ പറയുന്ന ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ ദൂരെ ദൂരെ എന്ന വീഡിയോഗാനം പുറത്തുവിട്ടു. ജയസൂര്യതന്നെയാണ് സ്വന്തം ഫെയ്സ്ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ജയസൂര്യയുടെ അമ്പരപ്പിക്കുന്ന മേക്കൊവറാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം.

ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മമ്മൂട്ടി നായകനായ പത്തേമാരിക്കുശേഷം ജുവല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നുളള പുണ്യാളന്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണം.

pathram desk 2:
Related Post
Leave a Comment