കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്‍കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചാനനല്‍ നല്‍കിയ ഹെഡ്ലൈന്‍ ടെംബ്ലേറ്റില്‍ കുമ്മനം ഗവര്‍ണര്‍ (ട്രോളല്ല) എന്നായിരുന്നു നല്‍കിയത്. ഇതാണ് ബിജെപിക്കാരെ ഒന്നടങ്കം പ്രകോപിപിച്ചത്.
ഇതു മാനേജ്‌മെന്റിന്റെ അറിവോടെയാണോ അതോ സി. ഐ. ടി. യു മാധ്യമതൊഴിലാളികളുടെ മാത്രം അജണ്ടയാണോ എന്നതു മാത്രമാണ് ചോദ്യം. ഇത്രയും നികൃഷ്ടമായ ഒരു മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്ന വാക്കുകൊണ്ടു വിശേഷിപ്പിച്ചാല്‍ പോലും മതിയാവില്ല. സംസ്‌കാരം അങ്ങാടിയില്‍ വാങ്ങാന്‍ കഴിയുന്നതല്ലെന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു. സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മെട്രോ ട്രെയിന്‍ ഉദ്ഘാടനത്തിന് ക്ഷണമില്ലാതെ വണ്ടിയില്‍ കയറിയതോടെയാണ് കുമ്മനം ട്രോളന്‍മാരുടെ ഇഷട്താരമായത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ കുമ്മനത്തിനു പറ്റിയ അബദ്ധങ്ങളും ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ രാത്രി മനോരമ ചാനല്‍ ചെയ്തത് അങ്ങേയറ്റം തരം താണ മാധ്യമപ്രവര്‍ത്തനമാണെന്ന് പറയാതെ വയ്യ. ഇതു മാനേജ്‌മെന്റിന്റെ അറിവോടെയാണോ അതോ സി. ഐ. ടി. യു മാധ്യമതൊഴിലാളികളുടെ മാത്രം അജണ്ടയാണോ എന്നതു മാത്രമാണ് ചോദ്യം. ഇത്രയും നികൃഷ്ടമായ ഒരു മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്ന വാക്കുകൊണ്ടു വിശേഷിപ്പിച്ചാല്‍ പോലും മതിയാവില്ല. സംസ്‌കാരം അങ്ങാടിയില്‍ വാങ്ങാന്‍ കഴിയുന്നതല്ലെന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി രാഷ്ട്രപതി ഇന്നലെയാണ് നിയമിച്ചത്. മിസോറമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഒഡിഷ ഗവര്‍ണറായി പ്രൊഫ. ഗണേഷി ലാലിനെയും നിയമിച്ചിട്ടുണ്ട്.
ബിജെപി കേരള സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനും ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്നും കുമ്മനം മത്സരിച്ചു.
Leave a Comment