മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയില്‍ നായികയായി എത്തുന്നത് ബാഹുബലി താരം

കൊച്ചി:26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ടോളിവുഡില്‍ എത്തുന്നു. ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത് ബാഹുബലി താരം ആശ്രിതാ വെമുഗന്തി. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം ആണ് സിനിമയാകുന്നത്. മെഗാതാരം മമ്മൂട്ടിയാണ് ചിത്രത്തില്‍ രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുക. ചിത്രം സംവിധാനം ചെയ്യുന്നത് മഹി.വി.രാഘവാണ്.

മമ്മൂട്ടിയൊഴികെ സിനിമയിലെ മറ്റ് താരങ്ങളാരൊക്കെ എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബാഹുബലി 2ദി കണ്‍ക്ലൂഷനില്‍ അനുഷ്‌ക ഷെട്ടി അവതരിപ്പിച്ച ദേവസേന എന്ന കഥാപാത്രത്തിന്റെ ചേട്ടത്തിയായി എത്തിയ ആശ്രിതാ വെമുഗന്തി യാത്രയില്‍ മമ്മൂട്ടിയുടെ നായികയാകും എന്ന വിവരം പരസ്യമാണ്.വൈ.എസ്.ആറിന്റെ ഭാര്യയായ വിജയലക്ഷ്മിയുടെ വേഷത്തിലാണ് ആശ്രിത എത്തുക.

മികച്ച ഭാരതനാട്യം, കുച്ചുപ്പുടി നര്‍ത്തകി കൂടിയാണ് ആശ്രിത. വേദിയില്‍ അവര്‍ നൃത്തം ചെയ്യുന്നത് കണ്ട എസ്.എസ്.രാജമൗലി ബാഹുബലിയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. തെന്നിന്ത്യന്‍ താരം ഭൂമികാ ചാവ് ളയാണ് വൈ.എസ്.ആറിന്റെ മകള്‍ ഷര്‍മിളയുടെ വേഷത്തില്‍ എത്തുന്നത്.

pathram desk 2:
Related Post
Leave a Comment