കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്, കടലോര മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 21 സെന്റീ മീറ്ററോ അതില്‍ കൂടുതലോ മഴ പെയ്തേക്കും. അടുത്ത മൂന്നു ദിവസത്തേക്കാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുണ്ട്. വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുത്.

മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടാകും. സമുദ്രനിരപ്പില്‍നിന്നു 10 അടി മുതല്‍ 12 അടി വരെ തിരമാലകള്‍ ഉയരുവാന്‍ സാധ്യതയുണ്ട്. അടുത്ത നാലു ദിവസത്തേക്ക് മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

pathram desk 2:
Related Post
Leave a Comment