ഹ്യുണ്ടായി എലൈറ്റ് i20 സിവിടി ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മാഗ്‌ന, ആസ്റ്റ എന്നീ രണ്ടു വകഭേദങ്ങളില്‍ എലൈറ്റ് i20 സിവിടി പതിപ്പു ലഭ്യമാകും. എലൈറ്റ് i20 മാഗ്‌ന സിവിടിയുടെ ദില്ലി എക്സ്ഷോറൂം വില 7.04 ലക്ഷം രൂപയാണ് . എന്നാല്‍, എലൈറ്റ് i20 ആസ്റ്റ സിവിടിക്ക് വില 8.16 ലക്ഷം രൂപയാണ്.
പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് പുതിയ എലൈറ്റ് ശ20 സിവിടി വകഭേദങ്ങള്‍ ലഭ്യമാവുക. എലൈറ്റ് i20 ഫെയ്സ്ലിഫ്റ്റില്‍ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് . 83 യവു കരുത്തും 114 ചാ ടോര്‍ക്കും എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. എബിഎസും എയര്‍ബാഗുകളും എലൈറ്റ് i20 ഫെയ്സ്ലിഫ്റ്റില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 16 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ടനിറം എന്നിങ്ങനെയാണ് മറ്റു ഫീച്ചറുകള്‍.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, കണക്ടിവിറ്റിയുള്ള പുതിയ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തിലുള്ളത്. എട്ടു സ്പീക്കര്‍ അര്‍ക്കമീസ് ഓഡിയോ സംവിധാനവും ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കില്‍ ഉണ്ട്. ആറു നിറങ്ങളിലാണ് മോഡലിന്റെ വരവ്. ബലെനോ, ഹോണ്ട ജാസ് എന്നിവയാണ് മുഖ്യ എതിരാളികള്‍.
Leave a Comment