‘ലിനിയുടെ പേരില്‍ ഒരു അവാര്‍ഡ് നല്‍കിക്കൂടെ?’ അഭ്യര്‍ഥിനയുമായി എംഎന്‍ കാരശ്ശേരി

കൊച്ചി:നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരണമടഞ്ഞ നഴ്‌സിനോട് ആദരസൂചകമായി പുരസ്‌കാരം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി പ്രൊഫസര്‍ എംഎന്‍ കാരശ്ശേരി.

ഫേസ്ബുക്കിലൂടെയാണ് പേരാമ്പ്രയില്‍ മരണമടഞ്ഞ ലിനിക്കുവേണ്ടി എഴുത്തുകാരന്റെ അഭ്യര്‍ഥന.

‘ഏറ്റവും മികച്ച സേവനം നടത്തുന്ന വനിത നഴ്‌സിന് ലിനിയുടെ പേരില്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിക്കുകയാണ്. നിപ വൈറസ് രോഗികള്‍ക്ക് വേണ്ടി സ്വന്തം ജീവിതം ത്യജിച്ചയാളാണ് ലിനി. ആ ത്യാഗത്തിന് ചേര്‍ന്ന ഒരു ആദരവായിരിക്കും ഈ അവാര്‍ഡ്. ലിനിയുടെ ഓര്‍മ്മ, പുതിയ തലമുറയിലുള്ളവര്‍ക്ക് പ്രചോദനമാകും. എല്ലാവര്‍ഷവും ഡിസംബര്‍ മാസം ഈ അവാര്‍ഡ് നല്‍കണം. പ്രൈസ് മണിയുടെ നല്‍കണം’ എം.എന്‍ കാരശ്ശേരി ഫേസ്ബുക്ക് പോസ്റ്റിലെഴുതി.

pathram desk 2:
Related Post
Leave a Comment