ദുല്‍ഖര്‍ സല്‍മാന്‍ ക്യൂട്ടാണ്… ദുല്‍ഖറിന്റെ ഒ കെ കണ്മണി കണ്ടു, വളരെ നന്നായിരിന്നുവെന്ന് സോനം

ദി സോയാ ഫാക്ടര്‍ എന്ന തന്റെ അടുത്ത ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണെന്നും ക്യൂട്ട് ആണെന്നും ബോളിവുഡ് താരം സോനം കപൂര്‍. സോനം അഭിനേതാവും നിര്‍മ്മാതാവുമായ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സോനം കപൂര്‍ ദുല്‍ഖറിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

ഞാന്‍ ദുല്‍ഖര്‍ അഭിനിയച്ച ഓ കെ കണ്മണി എന്നാ ചിത്രം കണ്ടിട്ടുണ്ട്. വളരെ നന്നായിരുന്നു ദുല്‍ഖര്‍ അതില്‍. സിനിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തെന്നിന്ത്യന്‍ നായകന്മാരുമായി ഞാന്‍ ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്. റാന്‍ജ്ഹാനായിലൂടെയാണ് ധനുഷ് ഹിന്ദി സിനിമാ രംഗത്ത് എത്തുന്നത്. തെന്നിന്ത്യയില്‍ നിന്നുള്ള നായകന്മാരുമായി എനിക്ക് നന്നായി ജോലി ചെയ്യാന്‍ സാധിക്കും എന്നാണു ഞാന്‍ കരുതുന്നത്. സോനം കപൂര്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു.

അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ദി സോയാ ഫാക്ടര്‍ അടുത്ത ഏപ്രിലില്‍ തിയേറററുകളിലെത്തും. അനുജാ ചൌഹാന്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്.

സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ. അടുത്തിടെ വിവാഹിതയായ സോനം കപൂര്‍ താന്‍ ഇത് വരെ സോയാ ഫാക്ടറിനായുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നിട്ടില്ല എന്നും ഡെക്കാന്‍ ക്രോണിക്കിള്‍ അഭിമുഖത്തില്‍ പറയുന്നു. ദുല്‍ഖറുമായി ചേര്‍ന്നുള്ള തയ്യാറെടുപ്പുകള്‍ ഇത് വരെ തുടങ്ങിയില്ല. ഓഗസ്റ്റ് മാസമോ സെപ്റ്റംബര്‍ മാസമോ ചിത്രീകരണം തുടങ്ങും. ദുല്‍ഖറിനോപ്പം ജോലി ചെയ്യാന്‍ കാത്തിരിക്കുകയാണ് ഞാന്‍. സോനം കൂട്ടിച്ചേര്‍ത്തു

pathram desk 1:
Related Post
Leave a Comment