രാജകീയ വിവാഹത്തിന് സാക്ഷിയാകാന്‍ രാജാവിന്റെ മകനും; ലാലേട്ടന്‍ ലണ്ടണില്‍

ലണ്ടന്‍: ലണ്ടന്‍ ഒളിപിക്സ് നടന്നപ്പോള്‍ സാന്നിധ്യമായ മോഹന്‍ലാല്‍ ഇത്തവണ രാജകീയ വിവാഹത്തിനും സാക്ഷിയാകുന്നു. പുതിയ സിനിമയുടെ ഷൂട്ടിങിനായി ലണ്ടനില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബുധനാഴ്ച ആരംഭിച്ച റംസാന്‍ വ്രതത്തിന് ആശംസകള്‍ നേരാന്‍ താരം സോഷ്യല്‍മീഡിയയില്‍ എത്തിയപ്പോള്‍ ലണ്ടനില്‍ നിന്നുള്ള ചിത്രവും പങ്കുവെയ്ക്കാന്‍ താരം മറന്നില്ല.

ഹാരിയുടെയും മേഗന്‍ മാര്‍കലെയുടെയും വിവാഹ വിശേഷങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. അതിനാല്‍ വിവാഹം കാണാനെത്തുന്ന ജനക്കൂട്ടത്തില്‍ മോഹന്‍ലാലും സംഘവും ഉണ്ടാകും. ഇന്ത്യയില്‍ നിന്ന് മേഗന്റെ അടുത്ത കൂട്ടുകാരിയായ പ്രിയങ്കയും പങ്കെടുക്കുന്നുണ്ട്.

ഹൈഡ് പാര്‍ക് ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ തെംസ് നദിയുടെ മനോഹാരിത കാണിക്കുന്ന രീതിയിലുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ജോഗിംങിന് ഇറങ്ങിയതാണ് താരം. ”ഓ, ഒടുക്കത്തെ ഗ്ലാമര്‍ തന്നെ” എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുമായാണ് ആരാധകരും താരത്തിന്റെ യുകെ ദിവസങ്ങള്‍ ആഘോഷമാക്കുന്നത്. ഫെയ്സ്ബുക്കില്‍ ആദ്യ മണിക്കൂറില്‍ തന്നെ ആയിരത്തിലേറെ ലൈക്കും തൊട്ടടുത്ത ഷെയറും താരത്തെ തേടി എത്തിയിരുന്നു.

ഹീത്രോ നഗരത്തിനു അടുത്ത് അഷ്ടേഡ് എന്ന മനോഹരമായ റെസിഡന്‍ഷ്യല്‍ ഏരിയ ആണ് ഇപ്പോള്‍ ലൊക്കേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഒരു മാസത്തെ സമയമാണ് ലാല്‍ അനുവദിച്ചിരിക്കുന്നത്. മകന്‍ പ്രണവിന്റെ ആദ്യ ചിത്രം ആദി നൂറു ദിവസം തികച്ച സന്തോഷം കൂടി പങ്കിട്ടാണ് മോഹന്‍ലാല്‍ ലൊക്കേഷനില്‍ സജീവമാകുന്നത്. ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഒന്നായ ‘അമ്മ വേഷം കൈകാര്യം ചെയ്യുന്നത് ഹിന്ദി സിനിമ, നാടക നടിയായ അരുന്ധതി നാഗ് ആയിരിക്കും.

pathram desk 1:
Related Post
Leave a Comment