ഞാന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കൂ, പറ്റിയില്ലെങ്കില്‍ വിവാഹം വേണ്ട: അബര്‍നദി

കൊച്ചി:ആര്യയോടുള്ള സ്നേഹം വീണ്ടും തുറന്നുപറഞ്ഞ് അബര്‍നദി. എങ്കവീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയില്‍ ആര്യയെ വിവാഹം ചെയ്യാന്‍ ഏറ്റവും സാധ്യതകല്‍പ്പിക്കപ്പെട്ട മത്സരാര്‍ഥിയായിരുന്നു അബര്‍നദി. അവസാന ഘട്ടത്തില്‍ പുറത്തായെങ്കിലും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന ഉറപ്പിലാണ് ഇവര്‍.

ഞാന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതിന് സാധിച്ചില്ലെങ്കില്‍ ജീവിതത്തില്‍ വിവാഹം വേണ്ട. ഞാന്‍ തനിച്ച് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താത്പര്യമില്ലെന്നായിരിക്കുന്നു. വിവാഹമല്ലാതെയും ജീവിതത്തില്‍ പലകാര്യങ്ങളുണ്ട്. അവയെല്ലാം ചെയ്ത് തീര്‍ക്കണം. അബര്‍നദി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment