തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മഹാനടിയിലെ അഭിനയത്തിന്റെ പേരില്‍ സാവിത്രിയായി വേഷമിട്ട കീര്‍ത്തി സുരേഷിന് അഭിനന്ദന പ്രവാഹമാണ്. എന്നാല്‍, മഹാനടി വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീര്‍ത്തി.
സാവിത്രിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല. ഹ്രസ്വമെങ്കിലും സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. അതില്‍ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാന്‍ അറിയുന്നത്. ഈ വിനോദ വ്യവസായത്തിന് നിങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയും. കരിയറിലും ജീവിതത്തിലും സാവിത്രി ചെയ്ത തെറ്റുകള്‍ ഞാനൊരിക്കലും എന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല-ഒരു വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.
പ്രേക്ഷകര്‍ സിനിമയെ നല്ല നിലയിലാണ് സ്വീകരിച്ചത്. ആളുകള്‍ ഞങ്ങളെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ്. പ്രത്യേകതയുള്ള ഒരു വേഷമാണ് ചെയ്യാന്‍ പോകുന്നതെന്ന് കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ അറിയാമായിരുന്നു. ഇത്തരമൊരു അനുഭവം ഇതാദ്യമായിട്ടായിരുന്നു എനിക്ക്.
അഭിനയിക്കും മുന്‍പ് തന്നെ എനിക്ക് സാവിത്രിയെക്കുറിച്ച് അറിയാമായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ അവരെക്കുറിച്ച് അറിയാത്തവര്‍ ആരാണുള്ളത്. അവരൊരു ഇതിഹാസം തന്നെയാണ്. ആ റോള്‍ ലഭിച്ചതില്‍ അങ്ങേയറ്റം എനിക്ക് അഭിമാനമുണ്ടെന്നും കീര്‍ത്തി പറഞ്ഞു.
Leave a Comment