ഫേസ്ബുക്ക് കാമുകനെ തേടി പതിനാറുകാരി അര്‍ധരാത്രി വീടുവിട്ടിറങ്ങി!!! വീട്ടുകാര്‍ വിവരമറിയുന്നത് വീട്ടിലേക്ക് പോലീസ് വിളിച്ചപ്പോള്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കുട്ടിക്കാമുകനെ തേടി പതിനാറുകാരി അര്‍ധരാത്രി വീടുവിട്ടിറങ്ങി ഒറ്റയ്ക്ക് നടന്നത് കിലോമീറ്ററുകള്‍. നടന്ന് വിഷമിച്ചപ്പോള്‍ അപരിചതനായി ബൈക്ക് യാത്രികനെ കൈ കാണിച്ച് ലിഫ്റ്റടിച്ച് ലക്ഷ്യ സ്ഥാനത്തെത്തി. കാമുകനുമായി സംസാരിക്കുന്നതിനിടെ പെട്രോളിംഗ് പോലീസിന്റെ കൈയ്യില്‍പ്പെട്ടു. പോലീസ് വിളിച്ചറിയിച്ചപ്പോഴാണ് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്ന മകള്‍ അര്‍ധരാത്രി വീട്ടില്‍ ഇറങ്ങിപ്പോയത് വീട്ടുകാര്‍ അറിയുന്നത്. അപ്പോള്‍ സമയം രാത്രി 12.30. തിരുവനന്തപുരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഫേസ്ബുക്ക് പ്രണയം നിയന്ത്രണം വിട്ടതോടെയാണ് കുട്ടിക്കാമുകിയും കാമുകനും അര്‍ധരാത്രി വീടു വിട്ടിറങ്ങിയത്. 16 കാരിയായ മകള്‍ അര്‍ധരാത്രി വീടു വിട്ടിറങ്ങിയത് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല എന്നതാണ് വസ്തുത. രാത്രിയില്‍ നടന്നു തളര്‍ന്ന പെണ്‍കുട്ടി ബൈക്കിന് കൈാണിച്ച് കാമുകനെ കാണാന്‍ മലയിന്‍കീഴെത്തിയപ്പോഴാണ് പോലീസിന്റെ മുന്നില്‍ കുടുങ്ങിയത്.

തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ സുരക്ഷിതമായി വീട്ടുകാര്‍ക്കു മുന്നിലെത്തിച്ചു. രാത്രിയില്‍ ഒറ്റയ്ക്ക് കിലോമീറ്ററുകളോളം നടന്ന് തളര്‍ന്ന പെണ്‍കുട്ടി അപരിചിതനായ ബൈക്ക് യാത്രികനെ കൈകാണിച്ച് അയാളുടെ സഹായത്തോടെ തിരക്കൊഴിഞ്ഞ മലയിന്‍കീഴ് ജംഗ്‌നില്‍ വന്നിറങ്ങി. ആരുടെയും ശ്രദ്ധയില്‍ പെടാതെ മാറി നിന്ന പെണ്‍കുട്ടിയ്ക്ക് അരികിലേയ്ക്ക് അല്‍പ്പ സമയത്തിനു ശേഷം കാറില്‍ കാമുകനുമെത്തി.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിച്ചു നില്‍ക്കുന്നത് സമീപത്ത് തട്ടുകട നടത്തി വന്നിരുന്ന പരിസരവാസിയായ സ്ത്രീയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവര്‍ കുട്ടികളോട് കാര്യങ്ങള്‍ തിരക്കി. ഇതിനിടെ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇരുവരുടെയും രക്ഷിതാക്കളെ വിളിച്ചു വരുത്തി അവരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയത ശേഷം വീട്ടുകാര്‍ക്കൊപ്പം അയച്ചു.

pathram desk 1:
Related Post
Leave a Comment