ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ഉച്ചയോടെ ഫലം അറിയാം. സംസ്ഥാനത്ത് ത്രികോണ മത്സരമാണെങ്കിലും ശക്തമായ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ചെലവിട്ട നിയമസഭാ തെരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ പൂര്‍ത്തിയായത്. 1952ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 72.13 ശതമാനം. എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിജയിച്ചാല്‍ 1985നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും. 1985ല്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.
Leave a Comment