കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ബംഗളൂരുവില്‍ നിന്ന് കൗതുകകരമായ ചില വാര്‍ത്തകള്‍ പുറത്തു വരുന്നത്. വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് കിടിലന്‍ ഓഫറുകളാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫ്രീ ഇന്റര്‍നെറ്റ് മുതല്‍ കാപ്പിയും മസാല ദോശയും വരെയാണ് ഓഫറുണ്ട്.
ബംഗളൂരുവിലെ രാജാജി നഗര്‍ 2ന്റ് സ്റ്റേജില്‍ വിശ്വേശരയ്യ നടത്തുന്ന സൈബര്‍ കഫേയില്‍ ഇന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി അടയാളപ്പെടുത്തിയ വിരല്‍ കാണിച്ചാല്‍ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. കൂടാതെ ഒരു രൂപ ചാര്‍ജ് ചെയ്യുന്ന ഫോട്ടോ കോപ്പിക്ക് 25 പൈസ മാത്രമേ ഈടാക്കൂ.
നൃപതുംഗ റോഡിലുള്ള ‘നിസര്‍ഗ ഗ്രാന്റ് പ്യുവര്‍’ സാധരണ വോട്ടര്‍മാര്‍ക്ക് കാപ്പിയും കന്നി വോട്ടര്‍മാര്‍ക്ക് മസാല ദോശയുമാണ് നല്‍കുന്നത്. കൂടുതല്‍ ആളുകളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ വോട്ടിംഗ് പ്രക്രിയയില്‍ ഭാഗമാക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഉടമ കൃഷ്ണരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
വസുദേവ അഡിഗെ’ റെസ്റ്റോറിന്റെ 20 ഔട്ട്ലെറ്റുകളിലും വോട്ടര്‍മാര്‍ക്ക് സൗജന്യമായി കാപ്പി കൊടുക്കുന്നുണ്ട്. കൂടാതെ ബംഗളൂരുവിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ ചിലതും കണ്ണാശുപത്രിയും ബേക്കറികളുമെല്ലാം വോട്ടര്‍മാര്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Comment