തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി ചെമ്പന്‍ വിനോദ്, ‘ഗോലിസോഡ 2’വില്‍ കൂട്ടിന്‌ സമുദ്രക്കനിയും,ഗൗതം മേനോനും

കൊച്ചി:ചെമ്പന്‍ വിനോദ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ ഗോലിസോഡ 2 അടുത്തമാസം തീയേറ്ററുകളിലെത്തും. ജൂണ്‍ 14നാണ് ചിത്രം റീലിസ് ചെയ്യുക. സമുദ്രക്കനി നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. എസ് ഡി വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിജയ് മില്‍ട്ടന്റെ സഹോദരന്‍ കൂടിയായ ഭരത് സീനി ആണ്.

വിജയ് മില്‍ട്ടണ്‍ തന്നെ തിരക്കഥ രചിക്കുകയും ഛായാഗ്രഹണം നിര്‍വഹിക്കുകയും ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അച്ചുവാണ്. അരുണ്‍ ബാലാജി, വിജയ് മില്‍ട്ടണ്‍, ഡെസിങ് പെരിയസാമി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. റഫ് നോട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പക്കാ ത്രില്ലര്‍ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

രോഹിണി, സുഭിക്ഷ, രക്ഷിത ബാബു, ഭരത് സീനി , വിനോദ, ഇസാക്കി ഭരത് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ദീപക് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സുപ്രീം സുന്ദര്‍ സംഘട്ടനം ഒരുക്കിയിരിക്കുന്നു. ഗോലിസോഡ എന്ന ചിത്രത്തിന്റെ നേരിട്ടുള്ള തുടര്‍ച്ചയല്ല ഈ രണ്ടാം ഭാഗം എന്നതാണ് ഏറെ ശ്രദ്ധേയം.

pathram desk 2:
Related Post
Leave a Comment