വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി; പോലീസുകാരനു സസ്‌പെന്‍ഷന്‍

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ. സി​ഐ​യു​ടെ ഡ്രൈ​വ​ർ പ്ര​ദീ​പി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ശ്രീ​ജി​ത്തി​നെ മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ദീ​പ് 15,000 രൂ​പ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. 25,000 രൂ​പ​യാ​ണ് പോ​ലീ​സ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. 15,000 രൂ​പ ശ്രീ​ജി​ത്തി​ന്‍റെ ബ​ന്ധു സി​ഐ​യു​ടെ ഡ്രൈ​വ​റു​ടെ കൈ​വ​ശം ന​ൽ​കി. ശ്രീ​ജി​ത്തി​നെ മോ​ചി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണു പ​ണം വാ​ങ്ങി​യ​ത്. ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട​ശേ​ഷം ഈ ​പ​ണം ഇ​ട​നി​ല​ക്കാ​ർ വ​ഴി പോ​ലീ​സ് തി​രി​കെ ന​ൽ​കി​യെ​ന്നും ആ​രോ​പി​ക്കു​ന്നു.

ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ നാ​ലു പോ​ലീ​സു​കാ​രെ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ചേ​ർ​ത്തി​രു​ന്നു. വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ജ​യാ​ന​ന്ദ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ ബേ​ബി, സു​നി​ൽ​കു​മാ​ർ, ശ്രീ​രാ​ജ് എ​ന്നി​വ​രെ​യാ​ണ് പു​തി​യ​താ​യി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ​യും പ്ര​തി ചേ​ർ​ത്ത വി​വ​രം പ​റ​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

pathram desk 2:
Related Post
Leave a Comment