‘എനിക്ക് എന്റെ കണ്ണുകളെ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല’; കീര്‍ത്തി സുരേഷ് പറയുന്നു

കൊച്ചി:തെന്നിന്ത്യന്‍ താരറാണിയായിരുന്ന കൊമ്മാറെഡ്ഡി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ കീര്‍ത്തി സുരേഷിന്റെ പ്രകടനത്തിന് ഫുള്‍ മാര്‍ക്കാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സിനിമയിലെ പ്രമുഖര്‍ വരെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതില്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജമൗലിയുടെ അഭിനന്ദനം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ രാജമൗലിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.

എന്റെ കണ്ണുകളെ ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത് എനിക്ക് വളരെ വലുതാണ്. വളരെ നന്ദി സാര്‍ എന്നാണ് രാജമൗലിയുടെ ട്വീറ്റിന് മറുപടിയായി കീര്‍ത്തി കുറിച്ചത്. ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനിഗണേശനായി അഭിനയിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. കീര്‍ത്തിയുടേയും ദുല്‍ഖറിന്റേയും അഭിനയത്തെ പുകഴ്ത്തിക്കൊണ്ടായിരുന്നു ബാഹുബലി ഡയറക്റ്ററുടെ ട്വീറ്റ്.

അനുകരണങ്ങളില്ലാത്ത കീര്‍ത്തിയുടെ അഭിനയത്തെ പ്രശംസിക്കുകയും ഇതിഹാസ നായികയെ അഭിനയത്തിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നുവെന്നും അദ്ദേഹം കുറിച്ചു. ദുല്‍ഖറിന്റെ പ്രകടനം കണ്ട് ഇപ്പോള്‍ താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നാണ് രാജമൗലി പറഞ്ഞത്.

pathram desk 2:
Related Post
Leave a Comment