ആ കാര്യം ഓര്‍ക്കുമ്പോള്‍ ഞാന്‍ മദ്യപിക്കുമായിരുന്നു,മോഹന്‍ലാലിനെ അച്ഛന്‍ കാണാതെ ഉമ്മവെച്ചു: വെളിപ്പെടുത്തലുകളുമായി നടി ചാര്‍മിള

കൊച്ചി:മദ്യപിക്കാറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള .തികഞ്ഞ മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഒരിക്കല്‍ ഇന്‍ഡസ്ട്രിയില്‍ ശക്തമായി നിലനിന്നിരുന്നു. ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതല്‍ക്കേ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു.

അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല. അടിവാരമെന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹം എന്നില്‍നിന്നും അകന്നത്.ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ബ്രാണ്ടി കഴിച്ചിരുന്നു. അക്കാലത്ത് എങ്ങനെയെങ്കിലും മരിക്കണമെന്ന ആഗ്രഹത്താല്‍ ഉറക്കഗുളിക ധാരാളം ഉപയോഗിച്ചിരുന്നു.
ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് അച്ഛന് ഒട്ടും താല്പര്യമില്ലായിരുന്നു. പഠിച്ച് ജോലി ലഭിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഓഫറുകള്‍ വരുമ്പോള്‍ പല ഡിമാന്റുകളും അച്ഛന്‍ മുന്നോട്ടുവച്ചു. ഡിമാന്റുകള്‍ കേട്ടിട്ടെങ്കിലും എന്നെ വിളിക്കാതാവട്ടെ എന്നായിരുന്നു അച്ഛന്‍ ചിന്തിച്ചത്.

വൈകിട്ട് ആറരയ്ക്കു ശേഷം ഷൂട്ടിങ്ങില്‍ പങ്കെടുക്കില്ല, ഗ്ലാമര്‍ ഡ്രസ്സ് ധരിക്കില്ല, കെട്ടിപ്പിടിക്കില്ല, ഉമ്മവയ്ക്കില്ല, ടോപ്പ് ആങ്കിളില്‍ ക്യാമറ വയ്ക്കരുത് ഉള്‍പ്പെടെ പത്തു കാര്യങ്ങളാണ് എഗ്രിമെന്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.ഭദ്രന്‍ സാറിന്റെ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തില്‍ ഇത്തരം ഉപാധികളോടെയാണ് അഭിനയിക്കാന്‍ തയാറായത്.ഞാന്‍ ലാല്‍സാറിനെ ഉമ്മവയ്ക്കുന്ന സീനുണ്ടായിരുന്നു. സെറ്റില്‍ അച്ഛനുണ്ടായിരുന്നതുകൊണ്ട് എന്റെ അരികില്‍നിന്ന ലാല്‍സാറിന് തന്ത്രപരമായ ആക്ഷനിലൂടെയാണ് ഞാന്‍ ഉമ്മ നല്‍കിയത്.

pathram desk 2:
Related Post
Leave a Comment