ഘടകക്ഷികള്‍ക്ക് ആവശ്യമായത് കൊടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല, ബിഡിജെഎസ് ബിജെപിക്ക് പിറകേ നടക്കേണ്ട: വെള്ളാപ്പള്ളി

കൊച്ചി:ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് മുന്‍തൂക്കമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിലവിലെ സാഹചര്യത്തില്‍ സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ വിജയിക്കാനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപിക്കെതിരെ വെള്ളാപ്പള്ളി വീണ്ടും വിമര്‍ശനമുന്നയിച്ചു. ഘടകക്ഷികള്‍ക്ക് ആവശ്യമായത് കൊടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും കേരളത്തില്‍ എന്‍ഡിഎ മുന്നണി മുന്നേറ്റമുണ്ടാക്കില്ലെന്നും വിമര്‍ശിച്ചു. ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ള മൂന്നാം സ്ഥാനത്താകുമെന്നും തുറന്നടിച്ചു.

ബിഡിജെഎസ് ബിജെപിക്ക് പിറകേ നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നും പാര്‍ട്ടി എന്‍ഡിഎ മുന്നണി വിട്ട് പുറത്ത് കടക്കണമെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

എന്നാന്‍, വെള്ളാപ്പള്ളി ബിജെപിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മറുപടി നല്‍കി. കേന്ദ്രത്തിന് സമയക്കുറവ് ഉള്ളതിനാലാണ് ബിഡിജെഎസ് ഉന്നയിച്ച കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയാത്തതെന്നും ബിഡിജെഎസ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

pathram desk 2:
Leave a Comment