മനില: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചയുടെ വേഗം വിസ്മയിപ്പിക്കുന്നുവെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമായി വളരുമെന്നും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് ( എ.ഡി.ബി).
ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ യാസുയുകി സവാദയാണ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ഉയരാത്തതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വരുമാനത്തിലെ അസന്തുലിതാവസ്ഥകള്‍ കുറച്ചുകൊണ്ടുവന്ന് ആഭ്യന്തര ആവശ്യകത കൂട്ടുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
കയറ്റുമതിയേക്കാള്‍ ജിഡിപി വളര്‍ച്ചയെ സ്വാധീനിക്കുക ആഭ്യന്തര ഉപഭോഗമാണെന്നും യാസുയുകി സവാദ പറയുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.3 ശതമാനമാകുമെന്നും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.6 ശതമാനമായി വര്‍ധിക്കുമെന്നും എഡിബി പ്രവചിക്കുന്നു.
നിലവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6 ശതമാനമായിരുന്നു. എഴ് ശതമാനം വളര്‍ച്ച എന്നത് അതിവേഗത്തിലുള്ള വളര്‍ച്ചയാണെന്നും യാസുയുകി സവാദ പറയുന്നു. ഈ സാമ്പത്തിക വര്‍ഷം 7.3 ശതമാനവും അടുത്ത വര്‍ഷം 7.6 ശതമാനവും കൈവരിക്കുമെന്നതും വിസ്മയാവഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് ശതമാനം എന്ന ലക്ഷ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്നും ഏഴ് ശതമാനം തന്നെ പര്യാപതമായ വളര്‍ച്ചാ നിരക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. കയറ്റുമതി ഇന്ത്യയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിക്കുന്നില്ലെന്നും അതേസമയം, ആഭ്യന്തര വിപണി ജിഡിപി വളര്‍ച്ചയെ കാര്യമായി സ്വാധീക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment