ദേശീയചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിനെത്തിയ ഗായകന്‍ യേശുദാസിന്റെ ആരാധകനോടുളള പെരുമാറ്റം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു. യുവാക്കളിലൊരാള്‍ തനിക്കൊപ്പം സെല്‍ഫിയെടുത്തതാണ് യേശുദാസിനെ പ്രകോപ്പിച്ചത്. ഫോണ്‍ തട്ടിമാറ്റിയ യേശുദാസ് പിന്നീട് തിരിഞ്ഞു നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന് പറഞ്ഞായിരുന്നു ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങിയത്. അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും ഗാനഗന്ധര്‍വന്‍ പുറപ്പെടുമ്പോഴായിരുന്നു സംഭവം. യേശുദാസ് ക്ഷുഭിതനായതോടെ ഫോട്ടോ എടുക്കാന്‍ വന്ന യുവാവ് പിന്തിരിഞ്ഞുവെങ്കിലും യേശുദാസ് വിടാതെ പിന്തുടരുകയായിരുന്നു.
ഇതിനെതിരെ യേശുദാസ് പോസ് ചെയ്ത സെല്‍ഫികള്‍ നിരത്തികൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. ആരാധകര്‍ എടുക്കുമ്പോള്‍ മാത്രമാണ് തനിക്കൊക്കെ സെല്‍ഫിഷ് ആയി തോന്നുന്നതെന്ന് നിരവധിപ്പേര്‍ വിമര്‍ശിച്ചു. ഗായകന്‍ സോനു നിഗമിന്റെ സെല്‍ഫിയില്‍ ഹരിഹരനോടൊപ്പം നില്‍ക്കുന്ന യേശുദാസിന്റെ ചിത്രം ഇപ്പോള്‍ വൈറലാണ്. കൂടാതെ വിജയ് യേശുദാസ് ക്രിസ്മസിന് എടുത്ത സെല്‍ഫിയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന യേശുദാസിന്റെ ചിത്രവും ആരാധകര്‍ തപ്പിപിടിച്ചെടുത്തു.
Leave a Comment