ബസ് മറിഞ്ഞ് 27 പേര്‍ മരിച്ചു

പട്ന: ബിഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേര്‍ മരിച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വൈകീട്ടോടെയാണ് അപകടം. 32 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ബസിനു മുന്നില്‍പ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് സൂചന. കനത്ത മഴയും അപകടത്തിനു കാരണമായി.

അപകടത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ബിഹാറിലെ മുസാഫര്‍പുറില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കു പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 28ല്‍ ബെല്‍വ മേഖലയില്‍വച്ചായിരുന്നു സംഭവം. ബസ് അപകടത്തില്‍പ്പെട്ട ഉടനെ തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി

pathram desk 2:
Leave a Comment