ബോളിവുഡ് താരസുന്ദരി സോനം കപൂറിന്റെ വിവാഹം മെയ് എട്ടിന്, വിവാഹത്തിന് എത്തുന്നവര്‍ കല്യാണക്കുറി വായിക്കാതെ പോകരുത് !!

കൊച്ചി:മെയ് എട്ടിന് നടക്കാനിരിക്കുന്ന സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹക്കുറി വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മെഹന്ദി ചടങ്ങിനും, വിവാഹത്തിനും തുടര്‍ന്നുള്ള വിരുന്നു സല്‍ക്കാരത്തിനും പ്രത്യേകം പ്രത്യേകം ക്ഷണക്കത്തുകളാണ്.

മെയ് 7 ന് മെഹന്ദി ചടങ്ങിന്റെ ആഘോഷങ്ങള്‍ തുടങ്ങും. വിവാഹചടങ്ങിന് ക്ഷണിക്കപ്പെട്ടവര്‍ വെളുത്ത നിറത്തിലുള്ള വസ്ത്രം ആയിരിക്കും ധരിക്കുക. ചടങ്ങില്‍ താരങ്ങളുടെ പരിപാടികളും ഉണ്ടായിരിക്കും. വിവാഹ ചടങ്ങ് മെയ് 8ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നേ ദിവസം ക്ഷണിതാക്കളോട് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബോളിവുഡ് താരങ്ങള്‍ക്കായി വൈകിട്ട് വിരുന്നു സല്‍ക്കാരവുമുണ്ട്. ബി ടൗണിലെ വന്‍ താരങ്ങലെല്ലാം നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാനായി എത്തും.

ചൊവ്വാഴ്ചയാണ് രണ്ട് കുടുംബങ്ങളും ഒന്നിച്ച് സോനത്തിന്റെയും ആനന്ദിന്റെയും വിവാഹത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായ് അറിയിച്ചത്. ”സോനത്തിന്റെയും ആനന്ദിന്റെയും വിവാഹത്തില്‍ ഞങ്ങള്‍ രണ്ട് കുടുംബങ്ങളും വളരെയധികം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. മെയ് 8 ന് മുംബൈയില്‍ വച്ച് നടക്കുന്ന വിവാഹത്തില്‍ കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ച് വളരെ അടുപ്പമുള്ള കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിട്ടുളളൂ. ഞങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷം ആഘോഷിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പ്രത്യേകമായ് നന്ദി അറിയിക്കുന്നു”.

pathram desk 2:
Leave a Comment