പെല്ലിശേരി ചിത്രത്തില്‍ നിവിനും ആന്റണിയും ഒന്നിക്കുന്നു!!! ചിത്രം ബിഗ് ബജറ്റെന്ന് റിപ്പോര്‍ട്ട്….!

മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിയും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ‘പോത്ത്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാകും ഒരുങ്ങുകയെന്നാണ് വിവരം.

യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ്.ഹരീഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കംപ്യൂട്ടര്‍ ഗ്രാഫിക്സ് വര്‍ക്കുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും പോത്ത്. അതിനാല്‍ തന്നെ ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്നും പ്രതീക്ഷിക്കുന്നു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എത്ത ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നിവിന്‍ പോളി. അതിനുശേഷം ശേഷം ശ്രീലങ്കയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ബാക്കി ചിത്രീകരണവും പൂര്‍ത്തിയാകും.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹായിയായിരുന്ന ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലിന്റെ വിജയാഘോഷത്തിലാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസിന്റെ ചിത്രമായ അങ്കമാലി ഡയറീസിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ആന്റണി.

pathram desk 1:
Related Post
Leave a Comment