ചെറിയ ചുംബനമൊക്കെ ചിത്രീകരിക്കുന്നത് ബലാത്സംഗം പോലെ; സൂപ്പര്‍ താരങ്ങള്‍ക്കെതിരേ നടി

മുംബൈ: ബോളിവുഡിലെ നായകന്‍മാര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി സോനാക്ഷി സിന്‍ഹ രംഗത്ത്. സഹതാരങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ ഇനി അഭിനയിക്കില്ല എന്നാണ് താരം പറയുന്നത്. പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളാണ് സോനാക്ഷിയെ കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്.

ഒന്നിച്ച് അഭിനയിക്കുന്ന താരങ്ങളുടെ മുതലെടുപ്പ് കാരണമാണിത്. സഹതാരങ്ങളുമായി പ്രലോഭിപ്പിക്കുന്ന സീനുകളില്‍ അഭിനയിക്കുമ്പോള്‍ താന്‍ വല്ലാതെ അസ്വസ്ഥതയാകാറുണ്ടെന്നും താരം വെളിപ്പെടുത്തി. ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ട രംഗങ്ങള്‍ നായകന്‍മാര്‍ പലപ്പോഴും മുതലെടുക്കാറുണ്ട്. മാറിടങ്ങള്‍ അവരുടെ ശരീരത്തില്‍ ചേര്‍ത്ത് ഞെരിക്കാറുമുണ്ട്. വല്ലാത്ത വീര്‍പ്പുമുട്ടലാണ് ആ സമയങ്ങളില്‍ അനുഭവിക്കേണ്ടി വരാരുളളത്- താരം വെളിപ്പെടുത്തി.

ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂശി നായിക സെറ്റില്‍ എത്തുമ്പോള്‍ നായകന്‍ സെറ്റില്‍ എത്തുന്നത് ചിലപ്പോള്‍ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും.സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല- സോനാക്ഷി പറയുന്നു. ചിലര്‍ ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇഴുകി ചേര്‍ന്നുള്ള അഭിനയം തന്നെ നിര്‍ത്തുകയാണെന്ന് സൊനാക്ഷി വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment