കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. മകന്‍ സലിം പുഷ്പനാഥ് മരിച്ച് ഒരു മാസം തികയും മുമ്പാണ് പുഷ്പനാഥിന്റെ അന്ത്യം. മുന്നൂറോളം ഡിറ്റക്ടിവ്, മാന്ത്രിക നോവലുകള്‍ കോട്ടയം പുഷ്പനാഥ് എഴുതിയിട്ടുണ്ട്. തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് പല നോവലുകളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്.സംസ്‌കാരം പിന്നീട്.
ഡിറ്റക്ടീവ് മാര്‍ക്‌സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകള്‍ ഏറെ പ്രശസ്തമാണ് . കോട്ടയം ജില്ലയില്‍ അധ്യാപകനായിരുന്ന പുഷ്പനാഥന്‍ പിള്ള എന്ന കോട്ടയം പുഷ്പനാഥ്, ജോലിയില്‍നിന്ന് സ്വയം വിരമിച്ചശേഷം പൂര്‍ണമായും എഴുത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികള്‍ ചലച്ചിത്രമാക്കി.
Leave a Comment