അറബിക്കടലിന്റെ സിംഹമായി മോഹന്‍ലാല്‍,അവസാനത്തെ മലയാളി ഉള്ളടത്തോളംപൊരുതാന്‍ ഉറച്ച് മമ്മൂട്ടി: താരയുദ്ധത്തില്‍ പോര് മുറുകും

കൊച്ചി: മലയാളത്തിന്റെ താരരാജാക്കന്മാര്‍ ഇനി കടലില്‍ ഏറ്റുമുട്ടും. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്ന അവകാശവുമായി മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാറുമായി സന്തോഷ് ശിവനും രംഗത്ത്. മുന്‍പ് ഉപേക്ഷിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ് സന്തോഷ് ശിവന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ അറബിക്കടലിലെ യോദ്ധാവായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ കഥയില്‍ താരരാജക്കാന്മാര്‍ ബോക്സ് ഓഫിസില്‍ ഏറ്റുമുട്ടും.
ഇതിന് പിന്നാലെ പുതിയ പോസ്റ്റര്‍ പറത്ത് വന്നിരിക്കുന്നത്.

നേരത്തെ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രമുണ്ടാകും എന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമും ഇതേ പേരില്‍ ചിത്രവുമായി മുന്നോട്ടുവന്നു. ഇതോടെ പ്രിയദര്‍ശന്‍ തല്‍ക്കാലം പിന്മാറുകയും എന്നാല്‍ എട്ടുമാസത്തിനകം മമ്മൂട്ടി-സന്തോഷ് ചിത്രം ആരംഭിച്ചില്ലെങ്കില്‍ മാത്രം തന്റെ ചിത്രവുമായി മുന്നോട്ടുപോകും എന്ന് അറിയിക്കുകയുമായിരുന്നു. പിന്നീട് സന്തോഷ് ശിവന്റെ ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്തകളും പുറത്ത് വന്നു.

എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും, തുടങ്ങാന്‍ അല്‍പ്പം വൈകുമെന്നുമാണ് സന്തോഷ് ശിവന്‍ പറയുന്നത്. ‘ഒരാഴ്ച മുന്‍പ് പ്രിയദര്‍ശന്‍ വിളിച്ചിരുന്നു. എപ്പോഴാണ് ഷൂട്ട് തുടങ്ങുന്നതെന്ന് ചോദിച്ചു. കുറച്ച് സിനിമകളുടെ തിരക്കിലാണെന്നും അതിന് ശേഷമേ കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങൂ എന്നുമാണ് ഞാന്‍ പറഞ്ഞത്. പ്രിയനും കുഞ്ഞാലി മരയ്ക്കാറെക്കുറിച്ച് സിനിമ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. രണ്ട് ചിത്രങ്ങളും വലിയ വ്യത്യസ്തമായിരിക്കുമെന്നും രണ്ട് വീക്ഷണങ്ങളിലുള്ളവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.’ സന്തോഷ് പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ മുപ്പതാം വിവാഹവാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം നംവബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ തന്നെ എറ്റവും വലിയ ചിത്രമായിരിക്കും കുഞ്ഞാലി മരയ്ക്കാര്‍. നൂറ് കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

pathram desk 2:
Leave a Comment