പ്രണയാര്‍ദ്രമായി ടോവിനോ…! പ്രണയം വളരെ പവര്‍ഫുള്ളാണ്… ജീവിതത്തെ പോലും മാറ്റിമറിക്കാന്‍ പ്രണയത്തിന് കഴിയുമെന്ന് താരം

മനുഷ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ വികാരങ്ങളില്‍ ഒന്നാണ് പ്രണയമെന്ന് നടന്‍ ടൊവീനോ തോമസ്. പ്രണയം വളരെ പവര്‍ഫുള്ളായ വികാരമാണ്. പ്രണയത്തിന് ജീവിതത്തെ പോലും മാറ്റിമറയ്ക്കുന്നതിന് സാധിക്കുമെന്നും ടൊവിനോ പറയുന്നു. ദീപക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഞാന്‍ അഭിനയിച്ച മിക്ക സിനിമകളിലും പ്രണയത്തിന്റെ സ്വഭാവം കൂടുതലായിരുന്നു. അതു കൊണ്ടാണ് ആ സിനിമകളില്‍ പ്രണയം കൂടുതലായി തെളിഞ്ഞ് കാണുന്നത്.

സിനിമ തിരഞ്ഞെടുക്കുന്നത് പ്രേക്ഷകനെ മുന്നില്‍ കണ്ടാണ്. കുടുംബമായി തിയേറ്ററിലിരുന്ന് കാണാന്‍ സാധിക്കുന്ന സിനിമകള്‍ ചെയുന്നതിനാണ് ശ്രമിക്കുന്നത്. നടന്‍ എന്ന രീതിയില്‍ അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ഇഷ്ടം. പ്രേക്ഷകന്‍ എന്ന നിലയിലും ഞാന്‍ തിരഞ്ഞെടുക്കുന്ന സിനിമ എനിക്ക് ഇഷ്ടമാകണമെന്നും താരം പറഞ്ഞു.

മലയാളത്തില്‍ ടൊവിനോയുടെ തീവണ്ടിയെന്ന സിനിമ റിലീസിനു ഒരുങ്ങുകയാണ്. ബിനീഷ് എന്ന രാഷ്ട്രീയകാരനായിട്ടാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. താരത്തിന്റെ മറ്റൊരു ചിത്രമായ മറഡോണയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നടന്‍ മധുപാല്‍ സംവിധാനം ചെയുന്ന ഒരു കുപ്രസിദ്ധ പയ്യനിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

pathram desk 1:
Related Post
Leave a Comment