തലശ്ശേരി: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയത് സ്വഭാവദൂഷ്യത്തെ തുടര്‍ന്നെന്ന് ഭര്‍ത്താവ് കിഷോര്‍. സൗമ്യയ്ക്ക് താന്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം കിഷോര്‍ നിഷേധിച്ചു. എന്നാല്‍ സൗമ്യ വിഷം സ്വയം കഴിക്കുകയായിരുന്നെന്നും പറഞ്ഞു. കോട്ടയത്തെ വീട്ടില്‍ വെച്ചായിരിന്നു ഈ സംഭവം. അതിന് ശേഷം കത്തെഴുതിവെച്ച് സൗമ്യ വീട്ടില്‍ നിന്നും നാട്ടിലേക്ക് വന്നതാണെന്നും അഞ്ചു വര്‍ഷവുമായി ഇവരുമായി യാതൊരു ബന്ധവുമില്ലെന്നും കിഷോര്‍ പറഞ്ഞു.
സമാനമായ സാഹചര്യത്തിലാണ് ആദ്യ കുട്ടിയും മരിച്ചതെങ്കിലും താന്‍ കൊലപ്പെടുത്തിയതല്ല എന്നു നേരത്തേ സൗമ്യ വ്യക്തമാക്കിയിരുന്നു. ആദ്യ കുട്ടി കീര്‍ത്തന മരിച്ചത് അസുഖം വന്നായിരുന്നു എന്നാണ് കിഷോര്‍ മൊഴി കൊടുത്തത്. കാതു കുത്തിന് ശേഷമാണ് അസുഖം കണ്ടു തുടങ്ങിയത്. സ്ഥിരമായി കരച്ചിലായിരുന്നെന്നും പറഞ്ഞു. ഛര്‍ദിയെ തുടര്‍ന്നാണ് കീര്‍ത്തനയും മരിച്ചത്.
കഴിഞ്ഞ നാലുമാസത്തിനിടെയുണ്ടായ മറ്റുമരണങ്ങളുടെ ലക്ഷണങ്ങള്‍ കീര്‍ത്തനയിലും അന്നു കണ്ടിരുന്നു. എന്നാല്‍ ആറു വര്‍ഷം കഴിഞ്ഞതിനാല്‍ ശാസ്ത്രീയ പരിശോധന സാധ്യമല്ല. ഏതാനും ദിവസമായി പോലീസിന് ട്രേസ് ചെയ്യാന്‍ കഴിയാതിരുന്ന കിഷോറിനെ വെള്ളിയാഴ്ച കൊടുങ്ങല്ലൂരില്‍ ഉണ്ടെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. മൂത്തമകള്‍ ഐശ്വര്യ മരിച്ചവിവരം മൂന്ന് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നും പറഞ്ഞു.
ഇളയ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഭര്‍ത്താവ് സ്ഥിരമായി പീഡിപ്പിക്കുമായിരുന്നു എന്നും ഒരിക്കല്‍ ഇളയകുട്ടിയുടെ പിതാവ് താനാണെങ്കില്‍ കുടിക്കാന്‍ പറഞ്ഞ് എലിവിഷം കലക്കിക്കൊടുത്തെന്നും അതില്‍ നിന്നായിരുന്നു ബന്ധുക്കളെ കൊലപ്പെടുത്താന്‍ തനിക്ക് ആശയം കിട്ടിയതെന്നാണ് സൗമ്യയുടെ മൊഴി.
കിഷോറുമായുള്ള പ്രണയത്തെ തുടര്‍ന്ന് പത്തൊന്‍പതാം വയസിലാണ് സൗമ്യയുടെ വിവാഹം. എന്നാല്‍ പീഡനം പതിവായപ്പോള്‍ കുറച്ചുകാലം സൗമ്യ മറ്റൊരാള്‍ക്കൊപ്പം താമസിച്ചിരുന്നു. പിന്നീടുണ്ടായ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം തോന്നിയ കിഷോര്‍ തനിക്ക് എലിവിഷം നല്‍കിയെന്നും കുറച്ചുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നുവെന്നാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. കുറച്ചുകാലത്തിന് ശേഷം കീര്‍ത്തനയ്ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചു ചികിത്സ തേടിയെങ്കിലും മരിക്കുകയായിരിന്നു.
Leave a Comment