വല്ലപ്പോഴും മദ്യപിച്ചാലും ക്യാന്‍സറിന്റെ പിടിയിലാകും!!! പഠന റിപ്പോര്‍ട്ട് പുറത്ത്

മദ്യപാനം ആരോഗ്യത്തിന് ഹാനികരമല്ലെന്ന കാര്യം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ വല്ലപ്പോഴുമുള്ള മദ്യപാനം കുഴപ്പമില്ലെന്നായിരിന്നു ഇതുവരെയുള്ള ധാരണ. സിരം മദ്യപാനമില്ലെന്നും വല്ലപ്പോഴും മാത്രം കഴിക്കുമെന്നും പറയുന്നവരാണ് ഇപ്പോള്‍ അധികവും.

എന്നാല്‍ വല്ലപ്പോഴുമുള്ള മദ്യപാനവും രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ന്യൂയോര്‍ക്കിലെ ഒരു വിഭാഗം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ വസ്തുത തെളിഞ്ഞിരിക്കുന്നത്. ദിവസം ഒന്നോ രണ്ടോ പെഗ്ഗ് മാത്രം കഴിക്കുന്ന നിയന്ത്രിത മദ്യപാനികളും ഒരു രോഗത്തിന്റെ പിടിയിലാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ ഗവേഷകരുടെ വാദം.

ഇത്തരത്തില്‍ മദ്യപിക്കുന്നവരുടെ വായ്ക്കുള്ളില്‍ ബാക്ടീരിയകള്‍ വര്‍ധിക്കുന്നു. ഇത് മോണകള്‍ക്ക് ക്ഷതം സംഭവിച്ച് വായില്‍ ക്യാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മൈക്രോബയോം എന്ന ജേണലിലാണ് ഗവേഷകര്‍ ഇതുമായി ബന്ധപ്പട്ട പഠനങ്ങളുടെ പൂര്‍ണ്ണരൂപം രേഖപ്പെടുത്തിയിരിക്കുന്നത്.

മദ്യപിക്കുന്നതിലൂടെയും പുകവലിക്കുന്നതിലൂടെയും വായ്ക്കുള്ളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ബാക്ടീരിയകള്‍ കുറയാനും കോശങ്ങളെ ഇല്ലാതാക്കുന്ന ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇതിലൂടെ മൗത്ത് കാന്‍സറുണ്ടാക്കാനും കാരണമാകുന്നു. എന്നാല്‍ വെറും മൗത്ത് ക്യാന്‍സര്‍ മാത്രമല്ല അതോടൊപ്പം തന്നെ ഹൃദ്രോഗ സാധ്യതയും ഈ ശീലങ്ങള്‍ കാരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ ഗവേഷകരുടെ വാദം.

55- മുതല്‍ എണ്‍പത്തേഴ് വയസ്സുവരെയുള്ള 1044 ആള്‍ക്കാരെ ഗവേഷണത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇവരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നാണ് ഗവേഷകര്‍ പറഞ്ഞത്. പഠനത്തിലൂടെ സ്ഥിരമായി മദ്യപിക്കുന്നവരില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ വായ്ക്കുള്ളില്‍ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കയാണെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

pathram desk 1:
Related Post
Leave a Comment