വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ പരിശോധിക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. കൂടുതല്‍ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന കാര്യമാണ് പരിശോധിക്കുന്നത്.
വരാപ്പുഴ സ്‌റ്റേഷനില്‍ ലോക്കപ്പിനകത്തും പുറത്തും വെച്ച് ഓരോരുത്തരെയും മര്‍ദ്ദിച്ചതായി ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് വെളിപ്പെടുത്തിയിരുന്നു. ഗുരുതര മര്‍ദ്ദനമേറ്റത് ശ്രീജിത്തിന് മാത്രമാണെന്നും തറയില്‍ വീണു കിടന്ന ശ്രീജിത്തിനെ എഴുന്നേല്‍പ്പിക്കാന്‍ വരാപ്പുഴ എസ്‌ഐ പലതവണ ചവിട്ടിയെന്നും സജിത് വെളിപ്പെടുത്തിയിരുന്നു. എസ് ഐയെ കൂടാതെ സ്‌റ്റേഷനിലെ മറ്റ് പൊലീസുകാരും മര്‍ദ്ദിച്ചതായും സജിത്ത് പറഞ്ഞിരുന്നു.
ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ സ്‌റ്റേഷനിലെത്തിച്ച ആര്‍ടിഎഫ് വാഹനത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നും സജിത്ത് പറഞ്ഞിരുന്നു. പ്രതികളെ പൊലീസ് വാഹത്തിലെത്തിക്കുക മാത്രമായിരുന്നുവെന്നായിരുന്നു ആര്‍ടിഎഫ് വാദം. അവശനിലയിലായ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും സജിത്ത് പറഞ്ഞിരുന്നു.
ഇതിനിടെ എസ്‌ഐ ദീപക്കിനെയും, ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തില്‍ സിഐ ക്രിസ്പിന്‍ സാമിനെയും ചോദ്യം ചെയ്തു.

pathram:
Related Post
Leave a Comment