പിണറായിയിലെ കൂട്ടമരണം, അമ്മ സൗമ്യ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം : പിണറായിയിലെ ദുരൂഹമരണം സൗമ്യ കുറ്റം സമ്മതിച്ചു. പതിനൊന്നുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കുറ്റം ഏറ്റുപറഞ്ഞത്. അന്വേഷണം സംഘം സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പിണറായി പടന്നക്കരയിലെ നാല് ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് മരിച്ച കുട്ടികളുടെ അമ്മയായ വണ്ണത്താം വീട്ടില്‍ സൗമ്യയെ ഇന്നാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അജ്ഞാത കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സൗമ്യയുമായി ബന്ധമുള്ള നാലു യുവാക്കളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്.

അലുമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.

pathram desk 2:
Leave a Comment