ലിഗയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരം: കാണാതാകുകയും ഇക്കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശവനിത ലിഗയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായ ഓട്ടോറിക്ഷ ഡ്രൈവര്‍. ഓട്ടോയില്‍ കയറുമ്പോള്‍ ലിഗ കമ്പിളി ധരിച്ചിരുന്നില്ലെന്നും യാത്രയ്ക്കിടെ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ ഷാജി പറയുന്നു.

നീല ടീഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റുമായിരുന്നു അവരുടെ വേഷം. ജാക്കറ്റൊന്നും ധരിച്ചിരുന്നില്ല. മരുതുംമൂടു നിന്നും കോവളം ഗ്രോവ് ബീച്ചു വരെയാണ് ലിഗയുമായി പോയതെന്നും ഷാജി പറയുന്നു. സാധനങ്ങള്‍ ഒന്നും തന്നെ അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. 750 രൂപയുടെ യാത്രയ്ക്ക് 800 രൂപ തന്നു. 50 രൂപ തിരികെ നല്‍കിയപ്പോള്‍ കയ്യില്‍ വെച്ചുകൊള്ളാന്‍ ആംഗ്യം കാണിച്ചു.

ഷാജി ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിലുള്ള ജാക്കറ്റ് ലിഗയുടേതല്ലെന്നും തനിക്ക് തന്ന 800 രൂപയല്ലാതെ പുതിയ ജാക്കറ്റ് വാങ്ങാന്‍ മറ്റ് പൈസയൊന്നും അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. ലിഗയെ ഇറക്കി തിരികെ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ഇവരെ തിരക്കി റിസോര്‍ട്ടില്‍ നിന്നും ആള്‍ വന്നിരുന്നുവെന്നും ഇവര്‍ സുഖമില്ലാത്ത സ്ത്രീയാണെന്നും അറിയാന്‍ കഴിഞ്ഞതെന്നും ഷാജി പറയുന്നു

pathram desk 1:
Related Post
Leave a Comment