സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് ഓടുന്ന കാറില്‍ മദ്യം നല്‍കി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി!!! രണ്ടു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് ഓടുന്ന കാറില്‍ വെച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്.

സ്‌കൂള്‍ ബസ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്നു. ഈ സമയം കാറിലെത്തിയ സഹപാഠി വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി. സഹപാഠിക്കൊപ്പം മറ്റു രണ്ടു സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. കുറേ ദൂരം ചെന്നപ്പോള്‍ പെണ്‍കുട്ടിയെ മയക്കുമരുന്ന് കലര്‍ത്തിയ മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചു.

അതിനുശേഷം കൂട്ടബലാല്‍സംഗം ചെയ്യുകയായിരിന്നു. സ്‌കൂള്‍ കഴിഞ്ഞിട്ടും ഏറെ നേരം പെണ്‍കുട്ടി വീട്ടിലെത്താത്തതോടെ കുടുംബം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് റോഡിനു സമീപം ബോധരഹിതയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

pathram desk 1:
Related Post
Leave a Comment