ലിഗയുടെ മൃതദേഹം സ്വദേശത്ത് സര്‍ക്കാര്‍ എത്തിക്കും, അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയും

തിരുവനന്തപുരം: കോവളത്ത് മരിച്ച വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നല്‍കും.

ലിഗയുടെ സഹോദരി ഇല്‍സിയെ സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ സന്ദര്‍ശിച്ചു. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ ടൂറിസം വകുപ്പ് മുന്‍കൈ എടുക്കുമെന്ന് ടൂറിസം ഡയറക്ടര്‍ ഉറപ്പ് നല്‍കി.
മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.

pathram desk 2:
Related Post
Leave a Comment