കോതമംഗലത്ത് അച്ഛനും അമ്മയും മകനും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം: കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളില്‍ ചെന്ന മരിച്ച നിലയില്‍ കണ്ടെത്തി. കാക്കുന്നേല്‍ വീട്ടില്‍ ശശി (57), ഭാര്യ ഓമന (55), മകന്‍ ശ്രീകൃഷ്ണന്‍ (28) എന്നിവരാണ് മരിച്ചത്.

ശശിയുടെയും ഭാര്യയുടെയും മൃതദേഹം ഹാളിലും മകന്റേത് ബെഡ്‌റൂമിലുമാണ് കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ മൂവരുടെയും മരണം ആത്മഹത്യയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം .

pathram desk 1:
Related Post
Leave a Comment