ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം!!! 17കാരനായ ഭര്‍ത്താവ് രണ്ടുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഭാര്യക്ക് അവിഹിത ബന്ധം ആരോപിച്ച് 17കാരനായ ഭര്‍ത്താവ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ മംഗോല്‍പുരിയില്‍ ശനിയാഴ്ച വൈകീട്ടാണ് ധാരുണ സംഭവം നടന്നത്. കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരും 10 മാസം മുമ്പാണ് വിവാഹിതരായത്.

കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് പാലിക ബസാറില്‍ സെയില്‍സ് ഗേളായി ഭാര്യ ജോലിക്ക് പോയ സമയത്താണ് കൊടുംക്രൂരത അരങ്ങേറിയത്. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഭര്‍ത്താവിനെ കാണാനുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസ് പിടിയിലാകുകയായിരുന്നു.

ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും കുഞ്ഞ് മറ്റാരുടെയാണോ എന്ന സംശയത്തിലാണ് കൊന്നതെന്നും 17കാരന്‍ മൊഴി നല്‍കി. മൊബൈല്‍ ഫോണ്‍ മോഷണ കേസുകളില്‍ മുമ്പും 17കാരന്‍ പിടിയിലായിട്ടുണ്ട്. ഇയാള്‍ക്കിപ്പോള്‍ ജോലിയൊന്നുമില്ല.

pathram desk 1:
Related Post
Leave a Comment