ഫഹദ് ഫാസില്‍ വില്ലനാകാന്നു, നായകന്‍ ഷെയ്ന്‍ നിഗം

കൊച്ചി: ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കെത്തുമ്പോള്‍ സ്വയം പുതുക്കിപ്പണിയുന്ന നടനാണ് ഫഹദ് ഫാസില്‍. നായകനാകാനല്ല, നടനാകാനാണ് താത്പര്യം എന്നു ആവര്‍ത്തിച്ചു പറയുന്ന ഫഹദ് അടുത്ത ചിത്രത്തില്‍ വില്ലനായാണ് എത്തുന്നതെന്നു റിപ്പോര്‍ട്ടുകള്‍. ഷെയ്ന്‍ നിഗത്തെ നായകനാക്കി മധു സി.നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലാണ് ഫഹദ് വില്ലനാകുന്നത്.

ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ദിലീഷ് പോത്തനും ഫഹദ് ഫാസിലുമാണ്. ചിത്രത്തില്‍ ഫഹദാണ് നായകന്‍ എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞു ഷെയ്നാണ് നായകനെന്ന്. ദിലീഷിന്റെ അടുത്ത ചിത്രത്തില്‍ താനുണ്ടെന്ന് പക്ഷെ ഫഹദ് തന്നെ പറഞ്ഞിരുന്നു.

തിരഞ്ഞെടുക്കുന്ന വേഷങ്ങളില്‍ എപ്പോഴും വ്യത്യസ്തത നിലനിര്‍ത്തുന്ന നടനാണ് ഫഹദ്. ചാപ്പാകുരിശിലും, 22 ഫീഫെയില്‍ കോട്ടയത്തിലും, വില്ലനായ നായകനായാണ് ഫഹദ് എത്തിയത്.

pathram desk 2:
Related Post
Leave a Comment