നായികയായി ശ്രുതി ഹസന്‍ വീണ്ടും ബോളിവുഡിലേക്ക്

തെന്നിന്ത്യയിലെ സൂപ്പര്‍താരം കമല്‍ ഹസന്റെ മകള്‍ എന്ന ലേബല്‍ ഉണ്ടായിരുന്നിട്ടു കൂടി സിനിമയില്‍ അത്രകണ്ട് തിളങ്ങാന്‍ സാധിക്കാത്ത താരമാണ് ശ്രുതിഹസന്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയാകാന്‍ ശ്രുതിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും തമിഴിലെ സൂപ്പര്‍ നായിക പദവിയിലേക്കെത്താന്‍ താരത്തിനായില്ല.

എന്നാല്‍ തെലുങ്കിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ശ്രുതിയെ തേടിയെത്തിയിട്ടുണ്ട്. പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പില്‍ മലര്‍ മിസായി എത്തിയത് ശ്രുതിയായിരുന്നു. മലയാളികള്‍ ട്രോളിയെങ്കിലും തെലുങ്കര്‍ താരത്തെ ഏറ്റെടുക്കുകയായിരുന്നു.

നിരവധി ബോളിവുഡ് ചിത്രങ്ങളിലും ശ്രുതി വേഷമിട്ടുണ്ട്. ഐറ്റം ഡാന്‍സുകളും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുപോകുകയാണ് ശ്രുതി. മഹേഷ് മഞ്ച്റേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യുത് ജമാലിന്റെ നായിക ശ്രുതിയാണ്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം മുംബൈയില്‍ തുടങ്ങി.

ബില്ല 2, തുപ്പാക്കി, അഞ്ജാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയ്ക്ക് പ്രിയങ്കരനാണ് വിദ്യുത് ജമാല്‍. കമല്‍ഹാസന്‍ നായകനാകുന്ന സബാഷ് നായിഡു എന്ന ചിത്രമാണ് തമിഴില്‍ ശ്രുതിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

pathram desk 1:
Related Post
Leave a Comment