സ്ത്രീകളുടെ തുണി ഉരിയിപ്പിച്ച് ചിത്രീകരിച്ച് സിനിമാ കച്ചവടം നടത്തിയിട്ടില്ല; വിവാഹം അശാസ്ത്രീയമായ പരിപാടിയാണെന്ന് ബാലചന്ദ്ര മോനോന്‍

സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണത്തിനെതിരെ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. കപ്പ ടി.വിയിലെ ഹാപ്പിനെസ് പ്രൊജക്ടിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. നോക്കൂ, എന്റെ സിനിമയില്‍ സ്ത്രീകളെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഞാന്‍ അവരെ വിവസ്ത്രരാക്കി ചിത്രീകരിച്ച് സിനിമാ കച്ചവടത്തിന് ഉപയോഗിച്ചിട്ടില്ല. പല മഹാന്‍മാരും എന്നെ അങ്ങനെ ചെയ്തിട്ടുണ്ട്. ‘ഒരു ഡയലോഗ് ഉണ്ട് വാടി’… എന്നൊക്കെ പറഞ്ഞാല്‍ ഇപ്പോള്‍ പ്രശ്നമാകും.

സ്ത്രീ-പുരുഷ ബന്ധം മനോഹരമാണ്. സ്ത്രീകളെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. സ്ത്രീ മകളാണ്, അമ്മയാണ്, സഹോദരിയാണ് എന്നൊക്കെ പറയും. പക്ഷേ സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ ആവശ്യമില്ലാതെ കലഹിക്കുന്നു. സിനിമയിലും അത് പാടില്ല. അതിനിടയില്‍ ഒരുപാട് അസോസിയേഷനുകളും രൂപീകരിക്കുന്നു. ബഹുമാനം കൊടുത്താലേ അത് തിരിച്ച് കിട്ടൂ- ബാലചന്ദ്ര മേനോന്‍ പറയുന്നു. വിവാഹം അശാസ്ത്രീയമായ പരിപാടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിവാഹജീവിതം അശാസ്ത്രീയമാണെന്ന് ഞാന്‍ പണ്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നു. ചില സ്ത്രീകള്‍ക്ക് അനുസരിക്കാനായിരിക്കും ഇഷ്ടം ചില പുരുഷന്‍മാര്‍ക്ക് ആജ്ഞാപിക്കാനും. ഇതെല്ലാം ഓരോരുത്തരുടെ വ്യത്യസ്തമായ അഭിരുചികളാണ്. പരസ്പര വിശ്വസമില്ലാത്ത ഒരുപാട് ഭാര്യഭര്‍ത്താക്കന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ആര്‍ക്കോ വേണ്ടി ജീവിയ്ക്കുന്നു. അതിനെല്ലാം ഞാന്‍ എതിരാണ്. സംവിധായകന്‍ പറഞ്ഞു.

വിവാഹം അശാസ്ത്രീയമായ ഏര്‍പ്പാടാണെന്ന് ഞാന്‍ പറയാന്‍ വ്യക്തമായ കാരണമുണ്ട്. വ്യത്യസ്തമായ സാഹചര്യത്തില്‍ നിന്ന് വരുന്ന രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുന്നു. തുടക്കത്തില്‍ അവര്‍ക്ക് ചുറ്റുമുള്ള ലോകം വേണ്ടെന്ന് തീരുമാനിക്കുന്നു. നമുക്ക് നമ്മള്‍ മാത്രം മതിയെന്ന മനോഭാവം വരും. കുറച്ചുകാലങ്ങള്‍ക്ക് ശേഷം അവര്‍ ഒറ്റയ്ക്ക് ഒരിടം കണ്ടെത്താന്‍ ശ്രമിക്കും. അത് സ്വാഭാവികമാണ്.

വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നില്ല എങ്കില്‍ വേര്‍പിരിയുന്നതാണ് ശരി. മറ്റുള്ളവര്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിക്കരുത്. ഒരു ജന്മം മാത്രമേയുള്ളൂ. അതില്‍ വിട്ടുവീഴ്ച ചെയ്യരുത്. വിവാഹം കഴിക്കുമ്പോള്‍ എന്നെ നോക്കുമോ എന്ന് സംശയത്തോടെ നോക്കി കാണുന്ന പെണ്‍കുട്ടികള്‍ ഉണ്ട്. ബാലചന്ദ്രമേനോന്‍ കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment