ഉന്നാവോ, കത്വ പ്രതിഷേധ പരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടന്നുപിടിച്ചെന്ന് വനിതാ നേതാവ്!!!

മുംബൈ: ഉന്നാവോ, കത്വ ബലാത്സംഗക്കേസുകളില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധപരിപാടിക്കിടെ വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം നടന്നതായി ആരോപണം. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ നേതാവ് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപമിന് പരാതി നല്‍കി.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിരുപം പറഞ്ഞു. ജുഹുവില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസിലെയോ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐയിലേയോ പ്രവര്‍ത്തകനാണ് അപമാനിക്കാന്‍ ശ്രമിച്ചയാളെന്ന് സംശയിക്കുന്നതായും ഇവര്‍ പറയുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റുസ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കടന്നുപിടിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

പാര്‍ട്ടിയിലുള്ളവര്‍തന്നെ ഇത്തരത്തിലായാല്‍ എന്തു സുരക്ഷയാണുള്ളതെന്നും ഇവര്‍ ചോദിക്കുന്നു. അതേസമയം സംഭവം നിര്‍ഭാഗ്യകരമാണെന്നും അപലപിക്കുന്നുവെന്നും നിരുപം പറഞ്ഞു. അപമാനിക്കാന്‍ ശ്രമിച്ച വ്യക്തികളെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment