ന്യൂഡല്‍ഹി: നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനത്ത് ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു. ഇന്ന് പുലര്‍ച്ചെ നാഗ്പൂരിലേക്ക് മടങ്ങാനിരിക്കവെയാണ് അന്ത്യം സംഭവിച്ചത്. കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുതുകുളങ്ങര ലൂക്കോസ് – ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ നാലാമനുമാണ് ഡോ. വിരുതുകുളങ്ങര. 1943 ജൂണ്‍ അഞ്ചിനായിരുന്നു ‘ചെറിയ ബിഷപ് ‘ എന്നറിയപ്പെടുന്ന ഡോ. വിരുതുകുളങ്ങരയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1960-ല്‍ വൈദിക വിദ്യാഭ്യാസം ആരംഭിച്ചു. 1969 ഒക്ടോബര്‍ 28നു മാര്‍ കുര്യാക്കോസ് കുന്നശേരിയില്‍നിന്നു വൈദികപട്ടം സ്വീകരിച്ച് കോട്ടയം കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. 1977 ജൂലൈ 13നു മെത്രാഭിഷേകം നടന്നു. 1998 ഏപ്രില്‍ 22 മുതല്‍ നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു
- pathram in IndiaLATEST UPDATESMain sliderNEWS
ആര്‍ച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു
Related Post
Leave a Comment