ഭര്‍ത്താവിന്റെ കാമപൂര്‍ത്തീകരണത്തിന് പെണ്‍കുട്ടികളെ എത്തിച്ചു കൊടുത്തിരുന്നത് ഭാര്യ!!! താരദമ്പതികള്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സാമൂഹ്യ പ്രവര്‍ത്തക

തെലുങ്കിലെ പ്രമുഖ താരമായ ഡോ. രാജശേഖറിനും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജീവിത രാജശേഖറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തക സന്ധ്യ രംഗത്ത്. കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന തെലുങ്ക് സിനിമലോകത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സന്ധ്യയുടെ വെളിപ്പെടുത്തല്‍.

നടി ശ്രീ റെഡ്ഡിക്കു പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ നടിമാരും തങ്ങള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ കാമപൂര്‍ത്തീകരണത്തിന് കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജീവിത ചൂഷണം ചെയ്യുന്നുണ്ടെന്നാണ് സാമൂഹ്യപ്രവര്‍ത്തകയായ സന്ധ്യയുടെ ആരോപണം.

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ പ്രലോഭനങ്ങള്‍ നടത്തിയും ഭീഷണി മുഴക്കിയും തന്റെ ഭര്‍ത്താവിന് ലൈംഗികമായി ഉപയോഗിക്കുന്നതിനായി ജീവിത പറഞ്ഞു വിടുമെന്നാണ് വനിത സംഘടന പ്രവര്‍ത്തകയായ സന്ധ്യ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അമീര്‍പട്ടില്‍ താമസിക്കുന്ന ജോലിക്കാരായ സ്ത്രീകളെയും ഇമോഷണല്‍ ബ്ലാക്മെയിലിംഗ് നടത്തി തന്റെ ഭര്‍ത്താവിന് വേണ്ടി ജീവിത ഉപയോഗിക്കുന്നുണ്ടെന്നും സന്ധ്യ വെളിപ്പെടുത്തി. ഹോസ്റ്റല്‍ താമസക്കാരായ പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി ജീവിത ഉപയോഗപ്പെടുത്തുന്നുണ്ടെന്നും സന്ധ്യ പറയുന്നു.

എന്നാല്‍ സന്ധ്യയുടെ ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ജീവിതയോ രാജശേഖറോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

pathram desk 1:
Related Post
Leave a Comment