സ്ത്രീകളിലെ ജി സ്‌പോട്ട് ഗവേഷകര്‍ പറയുന്നത്

സ്ത്രീകളിലെ ജി സ്‌പോട്ട് എന്താണ് . ഗവേഷകര്‍ പറയുന്നത് നോക്കാം. സ്ത്രീകളിലെ ‘പ്ലഷര്‍ സ്‌പോട്ട്’ എന്നാണ് ജിസ്‌പോട്ട് അറിയപ്പെടുന്നത്. എന്നാല്‍ ജിസ്‌പോട്ട് എന്നൊന്നില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.
സ്ത്രീ ശരീരത്തില്‍ നാഡികളുടെ അറ്റം കൂടിച്ചേരുന്ന ഒരു ചെറിയ ഇടം ആണ് ജി സ്‌പോട്ട് എന്നാണ് പറഞ്ഞിരുന്നത്. അത്യധികമായ ആനന്ദം സ്ത്രീക്ക് ലഭിക്കുന്ന ഇടം.
എന്നാല്‍ അടുത്തിടെ നടന്ന പഠനത്തില്‍ ജി സ്‌പോട്ട് ഉള്ളതിന് ശാരീരികമായ ഒരു തെളിവും ഗവേഷകര്‍ക്ക് ലഭിച്ചില്ല. ശരീര ശാസ്ത്ര നിര്‍മിതിയില്‍ ജി സ്‌പോട്ട് എന്നൊന്ന് നിലനില്‍ക്കുന്നില്ല എന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. നാഥന്‍ ഹോഗ് പറയുന്നു.
ക്ലിറ്റോറിസിനോട് അടുത്തായതു കൊണ്ടു മാത്രം ആ ഭാഗത്തെ ഉത്തേജിപ്പിക്കുമ്പോള്‍ ആനന്ദം ഉണ്ടാകുന്നതാണെന്ന് ഹോഗ് പറയുന്നു. ജി സ്‌പോട്ട് എന്ന സ്വീറ്റ് സ്‌പോട്ട് കെട്ടുകഥയാണെന്ന് ആരും സമ്മതിച്ചു തരില്ല എന്നും അദ്ദേഹം പറയുന്നു.
ബ്രിട്ടനിലെ പ്രമുഖ സെക്‌സ്‌പേര്‍ട്ട് ആയ റെബേക്ക ഡാക്കിന്‍ പറയുന്നത് ജി സ്‌പോട്ട് ഉണ്ട് എന്നു തന്നെയാണ്. ഏതെങ്കിലും സ്ത്രീയോട് ചോദിച്ചോളൂ… ഈ പഠനഫലം തെറ്റാണെന്ന് അവര്‍ പറയും എന്നാണ് റെബേക്ക പ്രതികരിച്ചത്.
കിടപ്പറയിലെ മോശം പ്രകടനത്തിന് ഇത് ഒരു എക്‌സ്‌ക്യൂസ് ആയി പുരുഷന്മാര്‍ എടുക്കുമോ എന്ന ആശങ്കയും അവര്‍ പങ്കുവച്ചു.
2008 ല്‍ നടന്ന ഒരു പഠനത്തില്‍, യോനീ ഭിത്തിയുടെ അള്‍ട്രാസൗണ്ട് ഇമേജില്‍ രതിമൂര്‍ഛ അനുഭവപ്പെടുന്ന സ്ത്രീകളില്‍ ജി സ്‌പോട്ട് എന്നു പറയപ്പെടുന്ന സ്ഥലത്ത് കട്ടികൂടിയ ഒരു കല (tissue) ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രതിമൂര്‍ഛ അനുഭവപ്പെടാത്ത സ്ത്രീകളില്‍ ഇതില്ലെന്നും തെളിഞ്ഞിട്ടുണ്ട്.

ജര്‍മന്‍ ഗൈനക്കോളജിസ്റ്റായ ഏണസ്റ്റ് ഗ്രാഫന്‍ബര്‍ഗ് ആണ് 1950 ല്‍ ഈ പ്രദേശം വളരെ സെന്‍സിറ്റീവ് ആണെന്ന് കണ്ടെത്തിയത്. അര ഇഞ്ചിലധികം വ്യാസമുള്ള ഈ പ്രദേശം ഗ്രാഫന്‍ബര്‍ഗിന്റെ സ്മരണാര്‍ത്ഥം 1981 മുതല്‍ ആണ് ജി സ്‌പോട്ട് എന്നറിയപ്പെട്ടു തുടങ്ങിയത്. അന്നു മുതല്‍ തന്നെ ജി സ്‌പോട്ട് ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്

pathram:
Related Post
Leave a Comment