സഹപാഠികളുടെ ഭീഷണിയില്‍ മനംനൊന്ത് തൃശൂരില്‍ സി.എ വിദ്യാര്‍ഥിനി ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് പുറത്ത്

തൃശൂര്‍: സഹപാഠികളുടെ വധഭീഷണിയില്‍ മനംനൊന്ത് സി.എ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തൃശൂര്‍ പ്രൊഫിന്‍സ് കോളജിലെ സി.എ. വിദ്യാര്‍ഥിനി പി.ബി.അനഘയാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

അനഘയെ കഴിഞ്ഞ ദിവസമാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അനഘയുടെ സുഹൃത്തായ സഹപാഠി ക്ലാസിലെ തന്നെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതരമത്തില്‍പ്പെട്ട യുവാവുമായുള്ള പ്രണയം ഭാവിയില്‍ പ്രശ്നമുണ്ടാക്കുമെന്ന് അനഘ സഹപാഠിയെ ഉപദേശിച്ചു.

സംഭവത്തെ തുടര്‍ന്ന് യുവാവ് നിരന്തരം അനഘയെ ഭീഷണിപ്പെടുത്തിയിരുന്നു. കോളജില്‍ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തി. യുവാവ് വധഭീഷണി മുഴക്കുന്നതിന്റെ ഓഡിയോ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇവയെല്ലാം, അനഘയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment