എട്ടാംക്ലാസുകാരിയെ മൂന്നുപേര്‍ പീഡിപ്പിച്ചു

റാഞ്ചി: എട്ടാംക്ലാസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൂന്നുപേര്‍ പീഡിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി അടുത്ത ഗ്രാമത്തിലേക്ക് കുടിവെള്ളം ശേഖരിക്കാന്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 31-നാണ് സംഭവം.
സമീപത്തുള്ള കാട്ടിലേക്കുകൊണ്ടുപോയി ഒരുരാത്രി മുഴുവന്‍ പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്നു രാവിലെ ഗ്രാമത്തില്‍ ഉപേക്ഷിക്കുന്നതിനു തൊട്ടുമുന്‍പും പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ 13 ദിവസം കുട്ടി സംഭവത്തെക്കുറിച്ചു പുറത്തു പറഞ്ഞില്ല. പിന്നീട് സംശയം തോന്നി വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പുറത്തറിയുന്നത്. യുവാക്കള്‍ക്കെതിരേ എ.ഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

pathram:
Related Post
Leave a Comment