അവരെ തൂക്കിലേറ്റുക……കത്വ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി ജയസൂര്യ

കൊച്ചി: കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്ന് ചലച്ചിത്ര താരം ജയസൂര്യ. ‘തൂക്കി കൊല്ലണം അവരെ’ എന്ന് എഴുതിയ കടലാസുമായി മകളോടൊപ്പമുളള ചിത്രം പങ്കുവെച്ചാണ് ജയസൂര്യ തന്റെ പ്രതിഷേധം അറിയിച്ചത്. തന്റെ ഫേയ്‌സ്ബുക്കുടെയാണ് ജയസൂര്യ ചിത്രം പങ്കുവെച്ചത്.

കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് ഒരാഴ്ചയോളം എട്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

pathram desk 2:
Related Post
Leave a Comment