വരാപ്പുഴ ശ്രീജിത്ത് മരണം: കസ്റ്റഡിയിലായിരുന്ന നാലു പൊലിസുകാരെയും വിട്ടയച്ചു, ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തില്‍ കസ്റ്റഡിയിലെടുത്തിരുന്ന നാലു പൊലിസുകാരെയും വിട്ടയച്ചു. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. രാവിലെയാണ് ഇവരെ ചോദ്യം ചെയ്തത്.

ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും വരാപ്പുഴ സബ് ഇന്‍സ്പെക്ടറും ഉള്‍പ്പെടെ ഏഴു പൊലിസ് ഉദ്യോഗസ്ഥരെ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ജി.എസ്.ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സന്തോഷ് ബേബി തുടങ്ങിയവരെയാണ് സസ്പെന്‍ഡ് ചെയ്തതിരുന്നത്.

pathram desk 2:
Related Post
Leave a Comment