‘ഒടിയന്‍ മാണിക്യന്റ’പുതിയ കളികള്‍ ഇനി അങ്ങ് ഹൈറേഞ്ചിലാണ്, പുതിയ ചിത്രം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

കൊച്ചി: ഒടിയന്റെ അവസാനഘട്ട ഷൂട്ടിംഗ് വാഗമണ്ണില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരും ഈ ഷെഡ്യൂളിന്റെ ഭാഗമായുണ്ട്. ചിത്രത്തിലെ ഒടിയന്‍ മാണിക്യന്റെ പുത്തന്‍ ലുക്ക് അണിയറപ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

pathram desk 2:
Related Post
Leave a Comment